രാജകൊട്ടാരം പൊളിച്ച സംഭവം; വിജിലന്‍സ് സംഘം തെളിവെടുത്തു
മാവേലിക്കര: |
WEBDUNIA|
PRO
PRO
സിഡ്കോയുടെ ഉടമസ്ഥതയിലുള്ള മാവേലിക്കര കൊട്ടാരത്തിലെ രോഹിണി തിരുനാള്‍ തമ്പുരാന്റെ വേനല്‍ക്കാല വസതി സ്വകാര്യവ്യക്തി പൊളിച്ച സംഭവ ത്തെ കുറിച്ച് വിജിലന്‍സ് സംഘം തെളിവെടുപ്പു നടത്തി. വിജിലന്‍സ് ഓഫീസര്‍ രമേശ് ബാബു, സിഡ്കോ അസി. എന്‍ജിനീയര്‍ പ്രബോദ് എന്നിവരാണ് സിഡ്കോയുടെ കൊ ച്ചാലുംമൂട്ടിലെ ഓഫീസിലെ ത്തി രേഖകള്‍ പരിശോധിക്കുകയും നാട്ടുകാരില്‍ നിന്നും മാ നേജരില്‍ നിന്നും തെളിവെടുപ്പു നടത്തുകയും ചെയ്തത്.
അടുത്ത ദിവസം വീണ്ടും സ്ഥലത്തെത്തി കൂടുതല്‍ തെളിവെടുപ്പു നടത്തുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. എന്നാല്‍ കൊട്ടാരം പൊളിച്ചതുമായി തനിക്കു ബന്ധമില്ലെന്നാണ് ഇപ്പോ ള്‍ മാനേജര്‍ കെ.ഡേവിഡ് പ റയുന്നത്. തന്റെ അനുവാദത്തോടെയല്ല ഇത് പൊളിച്ചതെന്നും മാനേജര്‍ പറയുന്നു. കൊട്ടാരം പൊളിക്കുന്നതിനു പിന്നില്‍ ഉന്നത തല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചനയാണ് മാനേജര്‍ നല്‍കുന്നത്.
സിഡ്കോയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൊട്ടാരം പൊളിച്ചത്. വെള്ളിയാഴ്ച കൊട്ടാരം പൊളിക്കുമെന്നും തടയേണ്ടെന്നും മാനേജര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായും ഇക്കാര്യം ഇദ്ദേഹം വിജിലന്‍സ് സംഘത്തിനു മുന്‍പാകെ മൊഴി നല്‍കിയതായും സൂചനയുണ്ട്. കൊട്ടാരം വ്യവസായ ആവശ്യത്തിന് പാട്ടത്തിനെടുത്ത കൊച്ചാലുംമൂട് സ്വദേശി സജിജോണാണ് കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ചത്.