കോയിക്കല്‍കൊട്ടാരം നവീകരണം ഉടന്‍: കെ സി ജോസഫ്

നെടുമങ്ങാട്| WEBDUNIA| Last Updated: വെള്ളി, 5 ഏപ്രില്‍ 2013 (18:18 IST)
PRO
ചരിത്രസ്മാരകമായ നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിന്റെയും മ്യൂസിയത്തിന്റെയും നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്. മൂന്നരകോടിയോളം രൂപ ചെലവില്‍ കോയിക്കല്‍ കൊട്ടാരം നവീകരിക്കുന്നതിന് മുന്നോടിയായി കൊട്ടാരവും മ്യൂസിയവും സന്ദര്‍ശിച്ചശേഷം അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം.

പദ്ധതിചെലവിന്റെ 80 ശതമാനം കേന്ദ്രസര്‍ക്കാരും 20 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഒന്നരകോടിരൂപ ഇതിനോടകം കേന്ദ്രം ആര്‍ക്കിയോളജി വകുപ്പിന് കൊട്ടാരത്തിന്റെ ഘടനാപരമായ സംരക്ഷണം, ഓഡിയോ ഗൈഡന്‍സ്
സംവിധാനം, ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, മ്യൂസിയം തിയേറ്റര്‍ തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

കൊട്ടാരത്തിലെ അമൂല്യനാണയശേഖരം, ഫോക്ലോര്‍ മ്യൂസിയം എന്നിവയും ആധുനികവത്കരിക്കും. കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുവേണ്ടി പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിര്‍മ്മാണം, കൊട്ടാരത്തിലേയ്ക്കുളള റോഡുകളുടെ നവീകരണം എന്നിവയും വൈകാതെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :