ധാക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷം ആഹ്വാനംചെയ്ത 60 മണിക്കൂര്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മൂന്നുപേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്നും 2014 ജനവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യഭരണം ഇടക്കാല സര്‍ക്കാറിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.