ബംഗ്ലാദേശില്‍ പ്രകടനം അക്രമാസക്തമായി; 14 പേര്‍ കൊല്ലപ്പെട്ടു
ധാക്ക: |
WEBDUNIA|
PRO
PRO
ബംഗ്ളാദേശില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ദൈവനിന്ദാനിയമം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കല്ലും വടിയും നാടന്‍ബോംബുമായി പ്രകടനക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ പൊളിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇസ്ലാമിനെ നിന്ദിക്കുന്ന രചനകള്‍ ബ്ളോഗുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഹെഫാസതെ ഇസ്ലാമി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ഭരണകക്ഷിയായ അവാമി ലീഗിന്റെആസ്ഥാനം പ്രതിഷേധക്കാര്‍ ആക്രമിച്ചു. മതനിന്ദക്കെതിരെ വധശിക്ഷ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ രാജ്യത്തെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ മൊതിജീല്‍ അടച്ചിടാനും പ്രതിഷേധക്കാര്‍ തീരുമാനിച്ചു. മതനിന്ദക്കെതിരെ രാജ്യത്ത് നിലവിലുള്ള നിയമം പര്യാപ്തമാണെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന വാസെദ് പറഞ്ഞു.