ധാക്കയില്‍ പ്രണബ് തങ്ങുന്ന ഹോട്ടലിന് സമീപത്ത് സ്ഫോടനം
ധാക്ക|
WEBDUNIA|
PTI
PTI
ബംഗ്ലാദേശ് സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി തങ്ങുന്ന ധാക്കയിലെ ഹോട്ടലിന് സമീപത്ത് സ്ഫോടനം. എന്നാല്‍ സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല. രാഷ്ട്രപതി തങ്ങുന്ന ഹോട്ടല്‍ സോനാര്‍ഗോണിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. ഈ സമയം രാഷ്ട്രപതി ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.
ഹോട്ടലില്‍ നിന്ന് വെറും 50 മീറ്റര്‍ അകലെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് ബംഗ്ലാദേശി ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീര്യം കുറഞ്ഞാണ് ബോംബാണ് പൊട്ടിത്തെറിച്ചത്. മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ബോംബ് സ്ഥാപിച്ചത് എന്നാണ് സംശയിക്കുന്നത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രണബ് ബംഗ്ലാദേശില്‍ എത്തിയത്. രാഷ്ട്രപതിയായതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ബംഗ്ലാദേശില്‍ എത്തിയത്.
ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെയാണ് രാഷ്ട്രപതി അവിടെയെത്തിയിരിക്കുന്നത്. ബംഗ്ലാദേശ് വിമോചനക്കാലത്ത് നടന്ന യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ വധശിക്ഷയ്ക്ക് വിധിച്ചതിന്റെ പേരില്‍ രാജ്യത്തെ തെരുവുകള്‍ ചോരക്കളമായി മാറുകയാണ്.