ധാക്ക|
WEBDUNIA|
Last Modified ബുധന്‍, 17 ജൂലൈ 2013 (16:04 IST)
PRO
ബംഗ്ലാദേശിലുണ്ടായ അക്രമങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ജമാ അത്തെ ഇസ്ലാമി നേതാവ് ഗുലാം അസാമിനെതിരായ ശിക്ഷാവിധിയെ തുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
. തലസ്ഥാന നഗരമായ ധാക്കയില്‍ അക്രമം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയായിരുന്നു. വിധിക്കെതിരെ ജമാ അത്തെ ഇസ്ലാമിക് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.
1971-ലെ സ്വാതന്ത്ര്യസമരകാലത്ത് നടത്തിയ ക്രൂരകൃത്യങ്ങളുടെ പേരിലാണ് അസാമിന് കഴിഞ്ഞദിവസം കോടതി 90 വര്‍ഷം തടവ് വിധിച്ചത്.