സ്ത്രീകള്‍ക്കെതിരെ അക്രമം എറ്റവും കൂടുതല്‍ അസമില്‍

ഗുവാഹാട്ടി| WEBDUNIA|
WD
WD
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കുടുതല്‍ അക്രമം നടക്കുന്നത് അസമിലാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ.

2012ല്‍ ദേശീയതലത്തില്‍ 41.7 ശതമാനം അക്രമമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അസമില്‍ മാത്രം സ്ത്രീകള്‍ക്കെതിരെ 89.54 ശതമാനം അക്രമമാണ് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. അക്രമം നടന്ന 13,544 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1716 ബലാത്സംഗവും 3360 തട്ടിക്കൊണ്ടുപോകലും 140 സ്ത്രീധന മരണങ്ങളുമാണ്.

ഭര്‍ത്താവില്‍ നിന്നോ അവരുടെ വീട്ടുകാരില്‍ നിന്നോ പീഡനം ഏല്‍ക്കേണ്ടി വന്ന 6407 കേസുകളാണ് 2012ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :