ബീഹാറില്‍ ബിജെപി ബന്ദില്‍ പരക്കെ അക്രമം

പാട്ന| WEBDUNIA| Last Modified ചൊവ്വ, 18 ജൂണ്‍ 2013 (12:36 IST)
WD
WD
ബീഹാറില്‍ ബിജെപി നടത്തുന്ന ബന്ദില്‍ വ്യാപക അക്രമം. ബന്ദില്‍ ബിജെപി പ്രവര്‍ത്തകരും ജെഡിയു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.

ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള ജനതാദള്‍(യു)​ തീരുമാനത്തില്‍​പ്രതിഷേധിച്ചാ‍ണ് ബിജെപി ബിഹാറില്‍ ബന്ദ് നടത്തുന്നത്. ബിഹാറിലെ പല പ്രധാന നഗരങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും ജെഡിയു പ്രവര്‍ത്തകരും ഏറ്റുമുട്ടി. കമ്പുകളും വടിയുമായി ബിജെപി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ പറയുന്നു.

ദിബ്രൂഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബ്രഹ്മപുത്ര ട്രെയിനും ബിജെപിക്കാ‍ര്‍ തടഞ്ഞുവെച്ചു. കടകമ്പോളങ്ങളും വന്‍കിട വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും അടഞ്ഞു കിടക്കുകയാണ്. ഇരു ചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :