പാരിസ്|
Joys Joy|
Last Updated:
തിങ്കള്‍, 12 ജനുവരി 2015 (20:37 IST)
ഭീകരര്‍ താണ്ഡവനൃത്തമാടിയ പാരിസില്‍ ജൂതവിദ്യാലയങ്ങള്‍ക്ക് കര്‍ശനസുരക്ഷ. 700 ജൂതവിദ്യാലയങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതിനായി 5, 000
സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഫ്രാന്‍സ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് അറിയിച്ചതാണ് ഇക്കാര്യം.
ജൂതസമൂഹത്തിന്റെ രാജ്യത്തുള്ള എല്ലാ സ്ഥാപനങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി ബെര്‍ണാര്‍ഡ് കസെന്യുവ് പറഞ്ഞു.
കിഴക്കന്‍ പാരിസിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച ഉണ്ടായ ജൂതസമൂഹത്തെ ഭീതിയിലാഴ്ത്തിയിരുന്നു. ചാര്‍ലി ഹെബ്‌ദോയുടെ പാരിസിലെ ഓഫിസില്‍ ഉണ്ടായ ആക്രമണം കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ ആയിരുന്നു
കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഭീകരാക്രമണം. ഈ സാഹചര്യത്തില്‍ ആണ് ജൂതസ്ഥാപനങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.