‘ചാര്‍ളി ഹെബ്‌ദോ’ അക്രമി അല്‍ ‍ -ക്വയ്ദയില്‍ പരിശീലിച്ചയാള്‍

വാഷിംഗ്‌ടണ്‍| Joys Joy| Last Modified വെള്ളി, 9 ജനുവരി 2015 (15:38 IST)
പാരിസില്‍ ആക്ഷേപഹാസ്യ മാ‍സികയാ‍യ ‘ചാര്‍ളി ഹെബ്‌ദോ’ യില്‍ ആക്രമണം നടത്തിയവരില്‍ ഒരാള്‍ അല്‍ - ക്വയ്ദയില്‍ നിന്ന് പരിശീലനം നേടിയതാണെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ‘ചാര്‍ളി ഹെബ്‌ദോ’യിലെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

യു എസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 2011ല്‍ യെമനിലെത്തി അല്‍ ‍-ക്വയ്ദയില്‍ നിന്ന് പരിശീലനം നേടി ഫ്രാന്‍സില്‍ തിരിച്ചെത്തുകയായിരുന്നു ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ . ആക്രമണം നടത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ സഹോദരങ്ങള്‍ ആയിരുന്നു. സഹോദരന്മാരില്‍ ഒരാളായ സയിദ് കൊവാച്ചിയാണ് കുറച്ചുകാലം അല്‍ - ക്വയ്ദയില്‍ നിന്ന് പരിശീലനം നേടിയത്.

2011ല്‍ അന്‍വര്‍ അല്‍ - അവ്‌ലകിയുടെ പ്രേരണ മൂലമാണ് ഇയാള്‍ പരിശീലനത്തിനായി യെമനിലെത്തുന്നത്. ആ സമയത്ത് അമേരിക്കന്‍ ഉപദ്വീപുകളില്‍ ഉണ്ടായിരുന്ന അല്‍ ‍-ക്വയ്ദയുടെ ഗ്രൂപ്പിന്റെ മുതിര്‍ന്ന സംഘാടകന്‍ ആയിരുന്നു അവ്‌ലകി.

2011 സെപ്തംബറില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. മരിക്കുന്നതിനു മുമ്പ്, പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെ വധിക്കണമെന്ന് നിരന്തരം ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :