ഫൈലിന്‍ ചുഴലിയുടെ ദുരന്തം ഒഴിവാക്കല്‍; ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ പ്രശംസ

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയ്ക്ക് ലോകബാങ്ക് പ്രശംസ.

പത്തുലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും ആളപായം പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നത് വര്‍ഷങ്ങളായി കെട്ടിപ്പടുത്ത സംവിധാനങ്ങളുടെ ആകെത്തുകയാണെന്നും മൂന്നുനാലു ദിവസത്തെ പ്രവര്‍ത്തനങ്ങളല്ലെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 1999ലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ്.

ഓരോ വര്‍ഷവും മോക് ഡ്രില്‍ നടത്തി കാര്യക്ഷമത പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം. പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള പാതകള്‍വരെ സംസ്ഥാനത്ത് തയാറാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.

ഒഡിഷ,​ ആന്ധ്ര സംസ്ഥാനങ്ങളിലെ ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട പ്രോജക്ടിന് ലോക ബാങ്ക് 25 കോടി ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. ഈ സഹായം കിട്ടുന്ന ആദ്യ സംസ്ഥാനങ്ങളാണിവ. ഈ പണം ശരിയായി വിനിയോഗിക്കപ്പെട്ടുവെന്ന് കേന്ദ്ര,​ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :