ഫിദല്‍ കാസ്‌ട്രോയുടെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കി

ഹവാന| WEBDUNIA| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2012 (09:40 IST)
ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുടെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കി. 'ഗറില്ല ഓഫ് ദ ടൈം' എന്നാണ് പുസ്തകത്തിന്റെ പേര്. മാസങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന ഫിദലും പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

പത്രപ്രവര്‍ത്തകനായ കട്യുസ്‌ക ബ്ലാങ്കോയാണ് ഫിദലുമായി സംസാരിച്ച് പുസ്തകം തയ്യാറാക്കിയത്. ഫിദലിന്റെ ബാല്യകാലസ്മരണകള്‍ മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്യൂബയുടെ അധികാരം പിടിക്കുന്നത് വേരെയുള്ള സംഭവങ്ങള്‍ പുസ്തകത്തിലുണ്ട്.

രണ്ട് ഭാഗങ്ങളിലായി തയ്യാറാക്കിയ പുസ്തകത്തിന് 1000 പേജുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :