പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലിന്‍ സുഫെന്‍(49) എന്ന സ്ത്രീയുടെ തലയില്‍ നിന്നും ഏകദേശം മൂന്നു സെന്റിമീറ്ററോളം നീളം വരുന്ന സൂചി ശസ്ത്രക്രിയയിലൂടെ ഡോക്‍ടര്‍മാര്‍ പുറത്തെടുത്തു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു റോഡപകടത്തിന് ശേഷം ഇവര്‍ക്ക് പതിവായി കടുത്ത തലവേദന ഉണ്ടാകുമായിരുന്നു.
ഇക്കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടെ കുഴഞ്ഞുവീണ അവര്‍ കോമാവസ്ഥയിലായിരുന്നു. ലിന്‍ കുഴഞ്ഞുവീണ് കോമയില്‍ ആയതിന്റെ കാരണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ഡോക്‍ടര്‍മാര്‍. അവസാനം സ്‌കാനിംഗിലാണ് തലയില്‍ സൂചിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഈ ശസ്‌ത്രക്രിയയ്ക്ക് ശേഷം അവര്‍ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.