യു എസിന് ഉ.കൊറിയയുടെ മുന്നറിയിപ്പ്

സോള്‍| WEBDUNIA|
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സമര്‍ദ്ദം ചെലുത്തുന്നത് സ്ഥിതിഗതികള്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.സമ്മര്‍ദ്ദം അധികമായാല്‍ ‘സ്ഫോടനാത്മകമായ സ്ഥിതി ഉണ്ടാകും’എന്നാണ് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്.

ഉത്തരകൊറിയയിലെ മുഖ്യപത്രമായ റൊഡൊങ് സിന്‍‌മുണ്‍ ദിനപ്പത്രത്തിലാണ് ഇതച്ചടിച്ച് വന്നത്.ആണവ പദ്ധതി നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തടയിടാനാണ് അമേരിക്കയിലെ തീവ്ര യാഥാസ്ഥിക കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.

സമ്മര്‍ദ്ദ നയം സ്ഫോടനാത്മക സ്ഥിതി വിശേഷമുണ്ടാക്കും.ഇത് പ്രശ്നപരിഹാരത്തിന് സഹായകമല്ല-കൊറിയന്‍ സെന്‍ററല്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റോഡൊങ്ങ് സിന്‍‌മുണ്‍ റിപ്പൊര്‍ട്ട് ചെയ്തു.

ചര്‍ച്ചകളിലൂടെ ഇതുവരെ നേടിയതെല്ലാം കാറ്റില്‍ പറത്താനേ അമേരിക്കന്‍ നയം ഉപകരിക്കൂ.സമ്മര്‍ദ്ദം തുടര്‍ന്നാല്‍ സമാനമായ പ്രതികരണം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :