മൈന്‍ഡ്ട്രീ ചെയര്‍മാന്‍ രാജിവച്ചു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 29 ജനുവരി 2011 (14:22 IST)
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ മൈന്‍ഡ്ട്രീയുടെ ചെയര്‍മാനും സ്ഥാപകരിലൊരാളുമായ രാജിവെച്ചു. സ്വന്തമായി പുതിയ കമ്പനി തുടങ്ങുന്നതിനായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജിയെക്കുറിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ആലോചിക്കുകയാണെന്നും ഇത് ശരിയായ തീരുമാനം തന്നെയാണെന്നും അശോക് സൂട്ട പറഞ്ഞു. രാജിതീരുമാനം പ്രഖ്യാപിച്ചെങ്കിലും മാര്‍ച്ച് 31 വരെ അശോക് സൂട്ട കമ്പനിയില്‍ തുടരും. വൈസ് ചെയര്‍മാനും സ്ഥാപകരിലൊരാളുമായ സുബ്രതോ ബച്ചിയായിരിക്കും മൈന്‍ട്രീയുടെ പുതിയ ചെയര്‍മാന്‍.

വിപ്രോയുടെ ഐടി ബിസിനസ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ളയാളാണ് സൂട്ട. 1999ല്‍ വിപ്രോയില്‍ നിന്ന് രാജിവെച്ച് സൂട്ട. ഒമ്പതു പേരുമായി ചേര്‍ന്ന് മൈന്‍ഡ്ട്രീ എന്ന പേരില്‍ കമ്പനി രൂപവത്കരിക്കുകയായിരുന്നു,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :