പീഡനം, ഐ‌എം‌എഫ് മേധാവിയുടെ ഭാവി ഇരുട്ടില്‍!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായതോടെ ഐ‌എം‌എഫ് തലവന്‍ ഡൊമനിക് സ്ട്രോസ് കാന്‍ (62) രാഷ്ട്രീയ ഭാവിയും ഇരുട്ടിലായി. ഫ്രാന്‍സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു സോഷ്യലിസ്റ്റ് നേതാവായ കാന്‍.

ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ വച്ച് 32 വയസ്സുകാരിയായ ഒരു പരിചാരികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതാണ് കാനെതിരെയുള്ള കുറ്റം. കുറ്റം നിഷേധിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബെഞ്ചമിന്‍ ബ്രാഫ്മാന്‍ പറഞ്ഞു. എന്നാല്‍, ലൈംഗികാപവാദ കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ഇല്ലാതാക്കുമെന്നാണ് എതിരാളികള്‍ കരുതുന്നത്. അതേസമയം, അടുത്തിടെ പുറത്തുവന്ന ഒരു അഭിപ്രായ വോട്ടെടുപ്പ് ഫലത്തില്‍ കാന്‍ മുന്‍‌തൂക്കം നേടിയിരുന്നു.

കാന്‍ ഹോട്ടല്‍ മുറി ഒഴിഞ്ഞു എന്ന് കരുതി മുറിയിലെത്തിയ പരിചാരികയാണ് പീഡനത്തിന് ഇരയായത്. കുളികഴിഞ്ഞ് വിവസ്ത്രനായി എത്തിയ കാന്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹോട്ടല്‍ ജോലിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് പാരീസിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയപ്പോഴായിരുന്നു കാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനിടെ, ഐ‌എം‌എഫ് ആക്ടിംഗ് തലവനായി ജോണ്‍ ലിപ്സ്കിയെ നിയമിച്ചു. 2007 മുതല്‍ കാന്‍ ആയിരുന്നു ഐ‌എം‌എഫ് തലവന്‍. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :