പിതാവിന്റെ പക്കല്‍ സ്ത്രീധനം നല്‍കാന്‍ പണമില്ല; നാലു പെണ്‍‌മക്കള്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്തു

മുള്‍ട്ടാന്‍| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (12:01 IST)
PRO
പിതാവിന്റെ പക്കല്‍ സ്ത്രീധനം നല്‍‌കാന്‍ പണമില്ലാത്തതിനാല്‍ പിതാവിനോട് വഴക്കിട്ട് കനാലില്‍ ചാടി നാല് സഹോദരിമാര്‍ ചെയ്തു. ഇവര്‍ക്കൊപ്പം ചാടിയ അഞ്ചാമത്തെ സഹോദരിയെ നാട്ടുകാര്‍ രക്ഷിച്ചു. പാകിസ്ഥാനിലാണ് സംഭവം

പാക് അധിനിവേശ പഞ്ചാബിന്റെ തെക്കന്‍ മേഖലയിലുള്ള മൈല്‍സിയിലാണ് കൂട്ട ആത്മഹത്യ അരങ്ങേറിയത്. ബഷീര്‍ അഹമ്മദ് രജപുത് എന്ന പാവപ്പെട്ട കര്‍ഷകന്റെ മക്കളാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനം നല്കാന്‍ പണമില്ലാത്തതിനാല്‍ ബഷീര്‍ അഹമ്മദ് തന്റെ അഞ്ച് പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ച് അയയ്ക്കാതിരുന്നത്.

ഇതേ തുടര്‍ന്ന് പിതാവും മക്കളും തമ്മില്‍ വഴക്കിടുക പതിവായിരുന്നു. ബഷീറുമായി വ്യാഴാഴ്ചയുണ്ടായ വഴക്കിനൊടുവില്‍ പെണ്‍മക്കള്‍ കനാലില്‍ ചാടുകയായിരുന്നു. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :