ഒത്തുകളി: ഫെനര്‍ ബാഷേയ്‌ക്കും ബസിക്‌താസ്‌ എഫ്‌ സിയ്‌ക്കും വിലക്ക്

പാരീസ്‌| WEBDUNIA|
PRO
യൂറോപ്പാലീഗ്‌ ഫുട്‌ബോളിലെ സെമിഫൈനലിസ്‌റ്റ് തുര്‍ക്കി ക്‌ളബ്ബ്‌ ഫെനര്‍ ബാഷേയ്‌ക്കും ടര്‍ക്കിഷ്‌ ലീഗിലെ മറ്റൊരു വമ്പന്‍മാരായ ബസിക്‌താസ്‌ എഫ്‌ സിയ്‌ക്കും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക്‌. 2010-11 സീസണ്‍ അവസാനം നടന്ന ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി.

യുവേഫയുടെ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.റുമാനിയന്‍ ക്‌ളബ്ബായ സ്‌റ്റീവ്‌ ബുക്കാറസ്‌റ്റിനെതിരേയും നടപടിയെടുത്തു. രണ്ടു വര്‍ഷത്തേക്കാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ബസിക്‌താസ്‌ ജെ കെ 2013-14 സീസണിലെ യൂറോപ്പലീഗില്‍ മല്‍സരിക്കാന്‍ യോഗ്യതയില്ലെന്ന്‌ യുവേഫയുടെ സിഡിബി പുറത്തുവിട്ട പ്രസ്‌താവനയില്‍ പറഞ്ഞു.

ഫെനര്‍ബാഷേയ്‌ക്ക് യോഗ്യതനേടിയാല്‍ പോലും യുവേഫയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനാകില്ല. സ്‌റ്റീവ്‌ ബുക്കാറസ്‌റ്റിന്‌ ഒരു വര്‍ഷത്തേക്കാണ്‌ സസ്‌പെന്‍ഷന്‍. ഈ സീസണില്‍ ഫെനര്‍ബാഷേ ചാമ്പ്യന്‍സ്‌ ലീഗിനും ബസിക്‌താസ്‌ യുറോപ്പ ലീഗിനും യോഗ്യത നേടിയിരിക്കെയാണ്‌ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :