പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധം; ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങള്‍ക്ക് വിചാരണ
പാരീസ്|
WEBDUNIA|
PRO
പ്രായപൂര്‍ത്തിയെത്താത്ത ലൈംഗിക തൊഴിലാളിയെ സമീപിച്ച കേസില്‍ ലൈംഗിക വിവാദത്തില്‍പ്പെട്ട ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളായ ഫ്രങ്ക് റിബെറി, കരീം ബെന്‍സിമ എന്നിവര്‍ക്കെതിരെ പാരീസില്‍ വിചാരണ.
നിശാ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈംഗിക തൊഴിലാളിയായ സഹിയ ദെഹര്‍ എന്ന പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്.
ഇവര്‍ സഹിയ ദെഹറിനെ സമീപിക്കുമ്പോള്‍ 18 വയസ്സ് തികഞ്ഞിരുന്നില്ല. ഇപ്പോള്‍ ഫ്രാന്‍സില്‍ ലൈംഗികബന്ധത്തിന് നിയമം അനുവദിക്കുന്ന പ്രായപരിധി 15 ആണ്. എന്നാല്‍ 18 വയസ്സ് തികയാത്ത പെണ്‍കുട്ടിയുമായി പണം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.
കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവും 45,000 യൂറോ പിഴയും ലഭിക്കും.ഇതേസമയം തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ താരങ്ങള്‍ നിഷേധിച്ചു. എന്നാല്‍ തനിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന കാര്യം താരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് സഹിയ ദെഹര്‍ പറയുന്നത്.