ഫ്രാന്‍സില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാവുന്നു. ഫ്രാന്‍സില്‍ 2011 മുതല്‍ പൊതു സ്ഥലത്ത് ബുര്‍ഖ ധരിച്ചെത്തുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമം തെറ്റിക്കുന്നവര്‍ക്ക് 130 യൂറോയാണ് പിഴ.
ബുര്‍ഖ നിരോധനത്തില്‍ പ്രതിഷേധിച്ച് പാരീസില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.
ഫ്രാന്‍സില്‍ ഗര്‍ഭിണിയായ യുവതി ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ എത്തിയതില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ അവരെ ആക്രമിച്ചിരുന്നു. ബുര്‍ഖ വലിച്ചു കീറി യുവതിയുടെ മുടി പുറത്തേക്ക് വലിച്ചിട്ട അക്രമികള്‍ യുവതിക്ക് നേരെ വംശീയപരമായ അധിക്ഷേപ വാക്കുകള്‍ പറയുകയും ചെയ്തു. യുവതിയെ ആക്രമിച്ചത് ആശുപത്രിയിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നുവെങ്കിലും അതുപയോഗിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടികളെടുക്കാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി.