പാക് സ്കൂള്‍ ആക്രമണം, മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍, പെഷവാര്‍, സദ്ദാം, കുട്ടികള്‍, ഖൈബര്‍
പെഷവാര്‍| Last Updated: വെള്ളി, 26 ഡിസം‌ബര്‍ 2014 (18:45 IST)
പാകിസ്ഥാനിലെ പെഷവാറില്‍ സ്കൂള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്‍റെ പ്രധാന സൂത്രധാരനായ പാക് താലിബാന്‍ കമാന്‍ഡര്‍ താരിക് സദ്ദാമിനെ പാക് സൈന്യം വധിച്ചു. ഖൈബര്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

പാക് സൈന്യവുമായി ഖൈബര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് സദ്ദാം കൊല്ലപ്പെട്ടത്. ഇയാളുടെ ആറുകൂട്ടാളികളെ ജീവനോടെ പിടികൂടാന്‍ സൈന്യത്തിന് കഴിഞ്ഞു.

പാകിസ്ഥാനില്‍ നടന്ന അനവധി തീവ്രവാദി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സദ്ദാമായിരുന്നു എന്നാണ് സൂചന. ഖൈബറില്‍ പോളിയോ നിര്‍മാര്‍ജ്ജന പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിന് പിന്നിലും സദ്ദാമാണെന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.

ഇക്കഴിഞ്ഞ 16ന് പെഷവാറിലെ സ്കൂളില്‍ നടന്ന ആക്രമണത്തില്‍ 141 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 134 പേരും കുട്ടികളായിരുന്നു. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഈ ക്രൂരകൃത്യത്തെ അപലപിച്ചിരുന്നു. അതുകൊണ്ടുതന്നെ സദ്ദാം കൊല്ലപ്പെട്ടതായുള്ള വാര്‍ത്തയോട് വികാരപരമായ പ്രതികരണമാണ് എങ്ങുനിന്നും ഉണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :