ഇസ്ലാമാബാദ്:|
Last Modified ശനി, 20 ഡിസംബര്‍ 2014 (07:53 IST)
പാകിസ്ഥനില്‍ രണ്ട് ഭീകരരുടെ
വധശിക്ഷ നടപ്പാക്കി. അഖീല്‍ എന്നഡോ. ഉസ്മാന്‍, അര്‍ഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് തൂക്കിലേറ്റത്. ഫൈസലാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. നേരത്തെ എട്ട് ഭീകരരുടെ ദയാഹര്‍ജികള്‍ ബുധനാഴ്ച പ്രസിഡന്റ് തള്ളിയിരുന്നു.
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് അര്‍ഷാദ് മെഹ്മൂദിന് വധശിക്ഷ ലഭിച്ചത്.റാവല്‍പിണ്ടിയില്‍ 2009ല്‍ സൈനിക ആസ്ഥാനത്ത് നേരെ ബോംബ് ആക്രമണം നടത്തിയ കുറ്റത്തിനാണ് അഖീലിന് തൂക്ക് കയര്‍ ലഭിച്ചത്.
നേരത്തെ പെഷവാറിലെ
സ്കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ വധശിക്ഷയ്ക്കുള്ള വിലക്ക് പാക് സര്‍ക്കാര്‍ നീക്കിയിരുന്നു.നേരത്തെ ജ്യാമ്യം ലഭിച്ച മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സാക്കിര്‍ - റഹ്മാന്‍ ലഖ്‍വിയെ ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന്
പാകിസ്ഥാന്‍ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ലഖ്‍വിയെ മൂന്ന് മാസത്തേയ്ക്ക് കൂടി വീട്ടുതടങ്കലില്‍ വെക്കാനാണ് പാക് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.