പാകിസ്ഥാനിലെ സ്കൂളുകള്‍ സുരക്ഷിതമാക്കാന്‍ 'സേഫ് സ്‌കൂള്‍' പദ്ധതി

ഇസ്ലാമബാദ്| Last Updated: ബുധന്‍, 24 ഡിസം‌ബര്‍ 2014 (12:16 IST)
പാകിസ്ഥാനിലെ സ്‌കൂളുകളില്‍ 'സേഫ് സ്‌കൂള്‍' പദ്ധതി നടപ്പാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പെഷാവറിലെ സ്‌കൂളിന് നേരെ പാക് താലിബാന്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനമായത്.

ഇതിലൂടെ സ്‌കൂളുകള്‍ക്ക് സമീപം സൈനിക സാന്നിധ്യം ശക്തമാക്കാനും. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കൂട്ടാനാനുമാണ് പദ്ധതി.
പദ്ധതിയിലൂടെ കുട്ടികളുടെയും മാതാപിതാക്കളുടേയും ഭീതി ഇല്ലാതാക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

നേരത്തെ 200ലധികം പെണ്‍കുട്ടികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് നൈജീരിയയിലും ഈ പദ്ധതി നടപ്പാക്കിയിരുന്നു.ആക്രമണത്തില്‍ 140ലധികം പേരാണ് കൊല്ലപ്പെട്ടത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :