അഫ്രീദി വിരമിക്കുന്നു

ഇസ്ലാമബാ‍ദ്| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (11:55 IST)
പാകിസ്ഥാന്‍ ഓള്‍റൌണ്ടര്‍ ശാഹിദ് അഫ്രീദി അന്താരാഷ്ട്ര 2015 ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം ഏകദിന മത്സരങ്ങളില്‍ നിന്നു വിരമിക്കുന്നു. എന്നാല്‍ ട്വന്റി 20
ക്രിക്കറ്റില്‍ തുടരാനാണ് അഫ്രീദിയുടെ തീരുമാനം. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങിയ അഫ്രീദി എക്കാലവും പാകിസ്ഥാന്‍ ടീമിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമായിരുന്നു.

1996 ല്‍ നൈറോബിയില്‍ കെനിയക്കെതിരെയായിരുന്നു അഫ്രീദിയുടെ അരങ്ങേറ്റം.389 ഏകദിന മത്സരങ്ങളില്‍ കളിച്ച അഫ്രീദി 7870 റണ്‍സ് നേടിയിട്ടുണ്ട്. ഇതുകൂടാതെ 391 വിക്കറ്റുകളും അഫ്രീദി വീഴിത്തി. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാ‍മത്തെ സെഞ്ച്വറി എന്ന റെക്കോര്‍ഡും അഫ്രീദിയുടെ പേരിലുണ്ട്. 2011 ലോകകപ്പ് മത്സരത്തില്‍ പാക് ടീമിനെ നയിച്ചതും അഫ്രീദിയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :