പാക് വൈദ്യുതപ്രസരണ കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഏഴ് മരണം
ഇസ്ലാമാബാദ്: |
WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ പെഷവാറില്‍ വൈദ്യുത പ്രസരണ കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനും സുരക്ഷാ ഉദ്യോഗസഥനും ഉള്‍പ്പെടുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതവിതരണം തടസപ്പെട്ടു.
പെഷവാറിലെ ഖൈബര്‍ പക്തുന്‍ക്വവ പ്രദേശത്താണ് വൈദ്യുത പ്രസരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. താലിബാന്‍ പതിവായി ആക്രമണം നടത്താറുള്ള പ്രദേശമാണ് ഖൈബര്‍ പക്തുന്‍ക്വവ. റോക്കറ്റുകളും ഗ്രനേഡുകളുടെ ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം.
വൈദ്യുത പ്രസരണകേന്ദ്രത്തില്‍നിന്നു ഒമ്പത് പേരെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി. തട്ടികൊണ്ടുപോയവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ അടുത്ത പ്രദേശത്ത് നിന്നു ലഭിച്ചു. ബാക്കി നാല് പേരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വൈദ്യുത പ്രസരണ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ഗ്രിഡുകള്‍ തീവെച്ചു നശിപ്പിച്ചു.