പാക് ഭൂചലനം: മരണം മൂന്നിറ്റി‌ഇരുപ്പതിയേഴായി

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ് ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 327ആയി. നാനൂറോളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പാക് ആഭ്യന്തര സെക്രട്ടറി ആസാദ് ഗിലാനി അറിയിച്ചത്. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് വര്‍ഷത്തിനിടെ ഏഷ്യാ വന്‍കരയിലുണ്ടാവുന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇത്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രവിശ്യയില്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്‌ലാമാബാദ്, റാവല്‍പിണ്ടി, കറാച്ചി, ഹൈദരാബാദ്, ലര്‍ക്കാന തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനമനുഭവപ്പെട്ടു. റോഡുകള്‍ തകര്‍ന്നതും അപകടസ്ഥലത്തേക്കുള്ള ദൂരക്കൂടുതലുമാണ് രക്ഷാപ്രവര്‍ത്തനം താമസിപ്പിക്കുന്നത്.

ദുരന്തബാധിത മേഖലകളിലേക്ക് തലസ്ഥാനമായ ക്വെറ്റയില്‍നിന്ന് എട്ടു മണിക്കൂറിലേറെ യാത്രയുണ്ട്. മൊബൈല്‍-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സൈന്യം ഹെലികോപ്ടറുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. .

ചൊവ്വാഴ്ച വൈകുന്നേരം 4.30-നുണ്ടായ ഭൂചലനം ഒരു മിനിറ്റോളം നീണ്ട് നിന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബലൂചിസ്ഥാനിലെ ഖുസ്‌ദാറാണ്‌. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രഭവകേന്ദ്രമുള്‍പ്പെടുന്ന അവാരനിലാണ്.

ഒട്ടേറെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പലപ്രദേശങ്ങളിലേക്ക് ഇനിയും എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ മരണസഖ്യ ഇനിയും കൂടാനിടയുണ്ട്. പസ്‌നി, വിന്‍ഡാര്‍ പ്രദേശങ്ങളിലും കനത്ത നാശമുണ്ടായിട്ടുണ്ട്.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും ജനസംഖ്യ താരതമ്യേനെ കുറവാണ്. ബലൂചിസ്താന്‍ സാധാരണയായി ഭൂകമ്പബാധിത പ്രദേശമാണ്.

മെഡിക്കല്‍ സംഘത്തെയും രക്ഷാപ്രവര്‍ത്തകരെയും ഈ പ്രദേശങ്ങളിലേക്ക് അയച്ചതായി പ്രവിശ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ 30 ശതമാനം വീടുകളും തകര്‍ന്നുവെന്നാണ് വിവരം.

ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഭൂചലനം കാര്യമായ നാശങ്ങളുണ്ടാക്കിയില്ല. അഹമ്മദാബാദില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...