ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം

വെല്ലിംഗ്ടണ്‍‍| WEBDUNIA| Last Modified വെള്ളി, 16 ഓഗസ്റ്റ് 2013 (12:43 IST)
PRO
ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം. തലസ്ഥാന നഗരമായ വെല്ലിംഗ്ടണിലാണ് താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്.

തലസ്ഥാന നഗരിയിലെ വടക്കന്‍ അതിര്‍ത്തിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോനെറ്റ് അധികൃതര്‍ അറിയിച്ചു. ഏതാനും കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ന്യൂസിലാന്‍ഡില്‍ 2011ലുണ്ടായ ഭൂചലനത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :