ഇന്തൊനീഷ്യയില്‍ ഭൂചലനം

ജക്കാര്‍ത്ത| WEBDUNIA|
PRO
PRO
ഇന്തൊനീഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തൊനീഷ്യയില്‍ അനുഭവപ്പെട്ടത്. ഇന്തൊനീഷ്യയുടെ കിഴക്കന്‍ പ്രവിശ്യകളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സമുദ്രത്തില്‍ 92 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പത്ത് സെക്കന്‍ഡോളം നീണ്ടു നിന്നു.

ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സൂനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :