ജമ്മു-കശ്മീരില്‍ ഭൂചലനം

ജമ്മു| WEBDUNIA|
PRO
PRO
ജമ്മു-കശ്മീരില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു-കശ്മീരിലെ കിഷ്ത്വാര്‍, ദോദ ജില്ലകളിലാണ് ഭൂചലനം.അനുഭവപ്പെട്ടത്.

കിഷ്ത്വാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഒമ്പത് സെക്കന്റോളം നീണ്ടുനിന്നു. പിന്നാലെ രണ്ട് തുടര്‍ചലനങ്ങളും ഉണ്ടായിയെന്ന് അറിയിച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും കിഷ്ത്വാറില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് ഭൂചലനം 5.4 പോയിന്റാണ് രേഖപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :