ഇസ്‌ലാമാബാദ്|
WEBDUNIA|
Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (09:52 IST)
PRO
ശൈശവ വിവാഹത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്.
വിവാഹത്തിന് സഹായിക്കുന്ന രക്ഷകര്‍ത്താക്കള്‍, പുരോഹിതര്‍ തുടങ്ങിയവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചതെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശൈവവിവാഹത്തിന് കൂട്ടുനില്‍ക്കുന്നവരില്‍ നിന്ന് 1000 ഡോളര്‍ (60,000 രൂപ) പിഴ ഈടാക്കണമെന്നും രണ്ട് വര്‍ഷംവരെ തടവ് ശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു. പാകിസ്ഥാനില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്ക് 16ഉം ആണ്‍കുട്ടികള്‍ക്ക് 18ഉം ആണ് കുറഞ്ഞ വിവാഹപ്രായം.