ആസാദ് റൗഫിനെയും ബില്ലി ബൗഡനെയും അമ്പയര്‍മാരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

ദുബൈ| WEBDUNIA|
PRO
അമ്പയര്‍മാരായ ആസാദ് റൗഫിനെയും ബില്ലി ബൗഡനെയും ഐസിസിയുടെ എലൈറ്റ് അമ്പയര്‍മാരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. ഐപിഎല്‍ ഒത്തുകളി കേസില്‍ ആരോപണ വിധേയനായ അമ്പയറാണ് പാകിസ്ഥാന്റെ ആസാദ് റൗഫ്.

ഇവര്‍ക്ക് പകരം ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ഓസ്‌ട്രേലിയയുടെ പോള്‍ റീഫലും പന്ത്രണ്ടംഗ പാനലില്‍ ഇടംപിടിച്ചു. ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും റൗഫിനെ ഒഴിവാക്കിയിരുന്നു.

എലൈറ്റ് പാനലില്‍നിന്ന് ഒഴിവാക്കിയതിന് പക്ഷേ ഒത്തുകളി വിവാദമല്ല കാരണമെന്ന് അമ്പയര്‍ സെലക്ഷന്‍ പാനല്‍ തലവന്‍ ജെഫ് അല്ലാര്‍ഡീസ് പറഞ്ഞു. വാര്‍ഷിക വിലയിരുത്തലില്‍ ഒരുവര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അമ്പയര്‍മാരെ നിലനിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :