പാകിസ്ഥാനില്‍ 11 തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പെഷവാര്‍| WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ വടക്ക്‌-പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 11 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അഫ്ഗാനിലെ കുനാര്‍ പ്രവിശ്യയില്‍ നിന്ന് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്നാണ്‌ സൈന്യവുമായി ഏറ്റമുട്ടലുണ്ടായത്‌. ഏറ്റുമുട്ടലില്‍ നിരവധി സൈനികരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഇതുവരെ അന്‍പതോളം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 31 തീവ്രവാദികളും മൂന്ന്‌ സൈനികരും മൂന്ന്‌ സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :