അഫ്ഗാനിസ്ഥാനില്‍ 40 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ 40 താലിബാന്‍ തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാനിലെ പക്ടിക പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നാറ്റോ സഹായത്തോടെയാണ് പൊലീസ് തീവ്രവാദികളെ തുരത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :