പാക് ഒളിമ്പിക്സ് ടീമിനൊപ്പം ഭീകരരും?

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
ലണ്ടന്‍ ഒളിമ്പിക്സിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒളിമ്പിക്സിനായി ലണ്ടന്‍ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുമ്പോഴും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നീങ്ങുന്നില്ല.

അല്‍ ഖ്വദിയയും ലഷ്കര്‍ ഈ തോയ്ബയും ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ഒളിമ്പിക്സ് ലക്‍ഷ്യം വയ്ക്കുന്നതായി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന ടീമിനൊപ്പം ഭീരരര്‍ ലണ്ടനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നുണ്ട് എന്നാണ് ബ്രിട്ടിഷ് ടാബ്ലോയിഡ് ആയ ദി സണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത.

വ്യാജ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച് ലണ്ടനിലേക്ക് കടക്കാനാണ് ഭീകരരുടെ നീക്കം. ലാഹോറിലെ ഒരു രാഷ്ട്രീയ നേതാവ് ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. ലാഹോറിലെ തന്നെ ഒരു ട്രാവന്‍ ഏജന്‍സിയും ചില പാകിസ്ഥാനി ഒഫീഷ്യലുകളും ചേര്‍ന്നാണ് ഇതിന് സൌകര്യം ഒരുക്കിനല്‍കുന്നതെന്നും പത്രം പറയുന്നു.

ഇതേക്കുറിച്ച് ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സികളെയും പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :