പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു

മാഞ്ചസ്റ്റര്‍| WEBDUNIA|
PRO
PRO
പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. വിമാന യാത്രക്കാര്‍ അത്ഭുതകരമാ‍യിട്ടാണ് രക്ഷപ്പെട്ടത്. മാഞ്ചസ്റ്ററില്‍ നിന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക്‌ പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിനാണ് ടേക്ക്‌ ഓഫിനിടെ പൊട്ടിത്തെറിച്ചത്. പൈലറ്റിന്റെ ഇടപെടല്‍ മൂലമാണ് വിമാനത്തിലുണ്ടായിരുന്ന 25 യാത്രക്കാരും രക്ഷപ്പെട്ടത്.

തോമസ്‌ കുക്ക്‌ എയര്‍ലൈന്‍സിന്റെ 2 എയര്‍ബസ്‌ എ330 വിഭാഗത്തില്‍പ്പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. റണ്‍വേയില്‍ നിന്ന്‌ വിമാനത്തെ ഉയര്‍ത്താതെ വിമാനത്തെ നിയന്ത്രിച്ചു നിര്‍ത്തിയ പൈലറ്റിന്റെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

അഗ്നിശമന വാഹനങ്ങളുള്‍പ്പെടെ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുകയും യാത്രക്കാരെ പുറത്തെത്തിക്കുകയും ചെയ്ത്‌ത് വന്‍ അപകടം ഒഴുവാക്കാനായി. എന്‍ജിന്‍ തകര്‍ന്നുവെങ്കിലും യാത്രക്കാരോ വിമാന ജീവനക്കാര്‍ക്കോ കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്ന് വിമാന അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ അപകടത്തില്‍ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന്‌ തോമസ്‌ കുക്ക്‌ എയര്‍ലൈന്‍സ്‌ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :