യന്ത്രത്തകരാര്‍: എയര്‍ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

നാഗ്പൂര്‍: | WEBDUNIA|
PRO
PRO
യന്ത്രത്തകരാറ് മൂലം എയര്‍ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. വിശാഖ പട്ടണത്തു നിന്നും 177 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് നാഗ്പൂരില്‍ അടിയന്തിരമായി നിലത്തിറക്കിയത്.

തിങ്കളാഴ്ച രാവിലെ 10.40നാണ് എയര്‍ ഇന്ത്യയുടെ AI 425 എന്ന വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. യന്ത്രത്തകരാറു മൂലം വിമാനം നിലത്തിറക്കിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും അടിയന്തിരമായി മറ്റൊരു വിമാനമെത്തിച്ചാണ് യാത്രക്കാരെ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :