ദക്ഷിണേന്ത്യയ്ക്ക് കാവലായി ഇനി തഞ്ജാവൂരിന്റെ കണ്ണുകള്‍!

തഞ്ജാവൂര്‍| WEBDUNIA|
PTI
PTI
വ്യോമസേനയുടെ സുഖോയ് വിമാനങ്ങള്‍ക്കായിട്ടുള്ള വിമാനത്താവളം തഞ്ജാവൂരില്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി ഉദ്ഘാടനം ചെയ്തു. ദക്ഷിണ വ്യോമ കമാന്‍ഡിനുകീഴില്‍ ആദ്യത്തെ സുഖോയ് വ്യോമതാവളമാണ് തഞ്ജാവൂരിലേത്.

ഇന്ത്യന്‍ മഹാസമുദ്രതീരം മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുവരെ സംരക്ഷിക്കാനും നിരീക്ഷണം നടത്തുവാനും തഞ്ജാവൂരിലെ പുതിയ വിമാനവ്യൂഹത്തിനാവും. യുദ്ധ വിമാനങ്ങളും ചരക്കുവിമാനങ്ങളും ഇവിടെയുണ്ടാവും. ഉദ്ഘാടനത്തോടനുബന്ധിച്ച് സുഖോയ്-30ന്റെ പരീക്ഷണപ്പറക്കല്‍ നടന്നു.

18 ജെറ്റ് വിമാനംവരെ ഉള്‍പ്പെടുന്ന പൂര്‍ണ വിമാനവ്യൂഹം 2017-18 വര്‍ഷത്തോടെ സജ്ജമാകും. 2002ലാണ് സുഖോയ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :