നോര്‍വെ: ബ്രെയ്‌വിക്കിന് യൂണിഫോം ധരിക്കണം

ഓസ്‌ലോ| WEBDUNIA|
നോര്‍വെയിലെ ഉടോയൊ ദ്വീപില്‍ 92 പേരെ ചെയ്ത ആന്‍ഡേഴ്സ് ബഹ്‌റിങ് ബ്രെയ്‌വിക്കിന് യൂണിഫോം ധരിച്ച് കോടതിയില്‍ എത്തണമെന്ന് ആഗ്രഹം. തന്നെ കോടതിയില്‍ പരസ്യമായി വിചാരണ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും ഇയാള്‍ അഭിഭാഷകന്‍ ഗിയര്‍ ലിപ്പെസ്റ്റാഡിനോട് പറഞ്ഞു.

ലിപ്പെസ്റ്റാഡ് കഴിഞ്ഞ ദിവസം ഒരു ടിവി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, എന്തുതരം യൂണിഫോമാണ് ബ്രെയ്‌വിക് ആവശ്യപ്പെടുന്നത് എന്ന് തനിക്കറിയില്ല. 32 കാരനായ തന്റെ കക്ഷി എന്തുകൊണ്ടാണ് കൂട്ടക്കൊല നടത്തിയതെന്ന് പരസ്യമായി വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, നോര്‍വീജിയന്‍ നിയമം അനുസരിച്ച് വിചാരണയുടെ രീതി നിശ്ചയിക്കുന്നതിന് ജഡ്ജിക്ക് മാത്രമാണ് അധികാരം. അതില്‍, കക്ഷിക്ക് ഇടപെടാന്‍ കഴിയില്ല.

യൂറോപ്പില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന മുസ്ലീം കോളനിവല്‍ക്കരത്തിനെതിരെയാണ് താന്‍ കൂട്ടക്കൊല നടത്തിയതെന്ന് ബ്രെയ്‌വിക് വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘനാളത്തെ ആസൂത്രണത്തിനു ശേഷമാണ് ആക്രമണം നടത്തിയതെന്നും താന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബ്രെയ്‌വിക് കുറ്റസമ്മതം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :