നൈജീരിയയില്‍ വിമാനം തകര്‍ന്ന് 13 മരണം

ലാഗോസ്| WEBDUNIA| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2013 (10:48 IST)
PRO
നൈജീരിയയില്‍ വിമാനം തകര്‍ന്ന് 13 മരണം. നൈജീരിയയിലെ ലാഗോസ് വിമാനത്താവളത്തിലാണ് അപകടം നടന്നത്.

അക്കുരെയിലേക്ക് പുറപ്പെട്ട അസോസിയേറ്റഡ് എയര്‍ലൈന്‍സ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വ്യാഴാഴ്ച തകര്‍ന്നത്. ലാഗോസ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ 13 പേര്‍ മരിച്ചു.

20 യാത്രക്കാരാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പൊലീസും സൈനികരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :