നൈജീരിയയില്‍ ഭീകരര്‍ കോളജിന് തീവച്ചു; അന്‍പതിലേറെ വിദ്യാര്‍ഥികളെ വെടിവച്ചുകൊന്നു

അബുജ| WEBDUNIA|
PRO
PRO
നൈജീരിയയില്‍ ഭീകരര്‍ കോളജിന് തീവയ്ക്കുകയും ഉറങ്ങിക്കിടന്ന അന്‍പതിലേറെ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലുകയും ചെയ്തു. യോബെ സംസ്ഥാനത്തെ ഗുജ്ബ കാര്‍ഷിക കോളജില്‍ രാത്രിയില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ വിദ്യാര്‍ഥികളെ വെടിവച്ചുകൊന്നതിന് ശേഷം യിരത്തിലേറെ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന കോളജിന് തീവയ്ക്കുകയായിരുന്നു.

പുലര്‍ച്ചെ ഒരുമണിയോടെ ഭീകരര്‍ കോളജിലെത്തി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വെടിവയ്പ് നടത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തിനോടുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നത്.

ആക്രമണത്തിന് പിന്നില്‍ ബൊക്കോ ഹറാം ഭീകരരാണെന്നാണ് പൊലീസ്‌ പറയുന്നത്. ബൊക്കോ ഹറാം ഭീകരര്‍ക്ക് അല്‍ഖ്വയിദ തീവ്രവാദികളുമായി അടുത്ത ബന്ധമാണുള്ളത്. ബൊക്കോ ഹറാം ഭീകര വിഭാഗങ്ങള്‍ക്ക് പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തിനോട് കടുത്ത എതിര്‍പ്പാണ്‌ .

യോബെ ജില്ലയുടെ തലസ്ഥാനമായ ഡമാതുരു നഗരത്തില്‍ നിന്ന്‌ 50 കിലോമീറ്റര്‍ തെക്കാണ്‌ ഗുജ്ബ കാര്‍ഷിക കോളജ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :