പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം: പത്ത് പേര്‍ കൊല്ലപ്പെട്ടു

ഡയാമര്‍: | WEBDUNIA|
PRO
PRO
പാക്ക് അധീന കാശ്മീരില്‍ തീവ്രവാദി അക്രമണത്തില്‍ പത്ത് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. തോക്കുധാരികളായെത്തിയവര്‍ ഹോട്ടലിനുള്ളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. ജില്‍ജിറ്റ് ബാലിസ്ഥാനിലെ ഡയാമര്‍ ജില്ലയിലാണ് അക്രമണമുണ്ടായത്.

പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് യുക്രെയ്‌നില്‍ നിന്ന് അഞ്ചും, റഷ്യയില്‍ നിന്ന് രണ്ടും, ചൈനയില്‍ നിന്ന് മൂന്നുപേരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമണത്തില്‍ ഒരു പാക്കിസ്ഥാനി യുവതിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹിമാലയത്തോടടുത്ത് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്ര എന്ന പേരില്‍ പ്രശസ്തമാണ് ഡയാമര്‍. ഇന്നലെ രാത്രി ഇവിടെ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് തോക്കുധാരികളായ അക്രമികള്‍ എത്തി വെടി ഉതിര്‍ക്കുകയിരുന്നു. പരിക്കേറ്റവരെ പറ്റിയുളള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതുവരെ ആരും അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അക്രമികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

വിദേശ വിനോദ സഞ്ചാരികള്‍ തങ്ങിയിരുന്ന പ്രാദേശിക ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഗിര്‍ജിത്ത് ഡിഐജി അലി ഷേര്‍ അറിയിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കുണ്ടായ തീവ്രവാദി ആക്രമണം മേഖലയിലെ വിനോദസഞ്ചാരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിനോദസഞ്ചാരത്തിന് പേരുകേട്ട ഗില്‍ജിത്ത് പ്രദേശത്ത് ആദ്യമായാണ് തീവ്രവാദി ആക്രമണം നടക്കുന്നത്.

ചൈനയോട് ചേര്‍ന്നു കിടക്കുന്ന ഗില്‍ജിത്ത് ബാള്‍ടിസ്ഥാന്‍ മേഖല താരതമ്യേന ശാന്തമായ പ്രദേശമാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഷിയാ ന്യൂനപക്ഷ തീവ്രവാദികളുടെ സാന്നിധ്യം മേഖലയില്‍ അടുത്ത കാലത്ത് വര്‍ധിച്ചിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :