മലയാളി ഡോക്‌ടര്‍മാരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു

 നേപ്പാള്‍ ഭൂകമ്പം , മലയാളി ഡോക്‌ടര്‍മാര്‍ കൊല്ലപ്പെട്ടു , ഭൂകമ്പം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (19:27 IST)
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞ മലയാളി ഡോക്ടറുമാരായ ദീപക് കെ തോമസ്, എ എസ് ഇര്‍ഷാദ് എന്നിവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിലാണു മൃതദേഹങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവിടെ നിന്നും രാത്രി 8.15-ന് എയര്‍ഇന്ത്യ വിമാനത്തില്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കും. ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും ഡോക്ടറുമാരുടെ സ്വദേശങ്ങളിലേക്ക് മൃതശരീരം കൊണ്ടു പോകും.

കോഴിക്കോടുനിന്നും വിനോദ സഞ്ചാരത്തിനായി നേപ്പാളിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരായ ദീപക്‌ കെ. തോമസ്‌, എ.എസ്‌. ഇര്‍ഷാദ്‌ എന്നിവരാണ്‌ ഭൂകമ്പത്തില്‍ മരണമടഞ്ഞത്‌. പരിക്കുകളോടെ രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനായ അബിന്‍ സൂരിയയെ വിദഗ്‌ത ചികിത്സയ്‌ക്കായി നേപ്പാളില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :