ദോഹയില്‍ ഷോപ്പിംഗ് മാളില്‍ തീ പിടിത്തം

മനാമ| WEBDUNIA|
PRO
ദോഹയില്‍ ഷോപ്പിംഗ് മാളില്‍ തീ പിടിത്തം. ദോഹയിലെ വിലാജിയോ മാളിലാണ് തീ പിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ലെങ്കിലും പരിശോധന തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍.

തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. ആയിരക്കണക്കിന് പേര്‍ എല്ലാ സമയത്തും വന്നെത്താറുള്ള വലിയ ഷോപ്പിംഗ് മാളാണിത്. കടകളും തിയേറ്ററുകളും തീം പാര്‍ക്കുകളുമൊക്കെ ഈ മാളിന്‍റെ ആകര്‍ഷണീയതയാണ്.

യു എ ഇ സമയം 12 മണിയോടെയാണ് തീ പിടിത്തമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :