നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു
മനാമ|
WEBDUNIA|
Last Modified തിങ്കള്‍, 23 ജനുവരി 2012 (17:14 IST)
ബഹ്‌റൈനിലെ ഹമദ് ടൗണില്‍ പുകശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. തണുപ്പകറ്റാന്‍ കത്തിച്ച നെരിപ്പോടില്‍ നിന്നുമാണ് പുക പടര്‍ന്നത്. കൊല്ലം സ്വദേശി ലാലു, കോഴിക്കോട് വടകര സ്വദേശികളായ ബാബു, നകുലന്‍, പ്രിയേഷ് എന്നിവരാണ് മരിച്ചത്.
രാത്രിയില്‍ നെരിപ്പോടിന് സമീപം കിടന്നുറങ്ങിയതായിരുന്നു ഇവര്‍. രാവിലെ ഇവരുടെ മുറിയിലെത്തിയ ഒരു സുഹൃത്താണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാലുപേര്‍ മരിച്ചിരുന്നു. തൃശൂര്‍ സ്വദേശി സുനിലാണ് ചികിത്സയില്‍ കഴിയുന്നത്.
പുകശ്വസിച്ചതാണ് മാരണകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സുനിലിന് ബോധം വന്നതിന് ശേഷമെ സംഭവത്തേക്കുറിച്ച് വിശദമായി അറിയാന്‍ കഴിയു.