തലയ്ക്ക് പരുക്കേറ്റയാള്‍ ജീനിയസ് ആയി മാറി!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
പഠിക്കാന്‍ മോശമായ ഒരാള്‍ കോളജില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. നാളുകള്‍ക്ക് ശേഷം അയാളെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂരമായി ആക്രമിക്കുന്നു. തലയ്ക്ക് മാരകമായി പരുക്കേറ്റ അയാള്‍ സുഖം‌പ്രാപിച്ചപ്പോഴേക്കും ഗണിതശാസ്ത്രത്തില്‍ ജീനിയസ് ആയി മാറി. നോവലും സിനിമയുമൊന്നുമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച കാര്യമാണിത്. ജേസണ്‍ പാഡ്ഗെറ്റ് എന്ന 41-കാരനാണ് ഇങ്ങനെ ജീനിയസ് ആയി മാറിയിരിക്കുന്നത്.

അമേരിക്കയില്‍ നിന്നുള്ള പാഡ്ഗെറ്റ് പഠനകാര്യത്തില്‍ ഏറെ പിന്നിലായിരുന്നു. അങ്ങനെ കോളജില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ ഒരിക്കല്‍ ഒരു കരോക്കെ ക്ലബ്ബിന് മുന്നില്‍ വച്ച് ആക്രമിക്കപ്പെടുന്നു. കവര്‍ച്ചക്കാരുടെ ചവിട്ടേറ്റ് ഇയാളുടെ തലച്ചോറിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.

പക്ഷേ സുഖം‌പ്രാപിച്ചപ്പോഴേക്കും പാഡ്ഗെറ്റ് പുതിയൊരാളായിക്കഴിഞ്ഞിരുന്നു. ഗണിതശാസ്ത്രത്തിലെ ഏത് കുഴപ്പം പിടിച്ച ഫോര്‍മുലയായാലും ശരി, പാഡ്ഗെറ്റ് അതിന്റെ ഡയഗ്രം വരയ്ക്കും. ഗണിതശാസ്ത്രത്തിലെ പ്രമുഖ സിദ്ധാന്തങ്ങളും ഫോര്‍മുലകളുമെല്ലാം ഡയഗ്രം ആക്കി മാറ്റാന്‍ ഇയാള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഈ കഴിവുള്ളവര്‍ ലോകത്ത് തന്നെ വേറെയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

തലയ്ക്കേറ്റ പരുക്കാണ് പാഡ്ഗെറ്റിന്റെ തലവര മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തായിരിക്കാം ഇയാളുടെ തലയ്ക്കകത്ത് സംഭവിച്ചത് എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :