തച്ചങ്കരിക്ക് വിദേശബാങ്കില്‍ അക്കൌണ്ട്: എന്‍ ഐ എ റിപ്പോര്‍ട്ട്

കൊച്ചി| WEBDUNIA|
PRO
PRO
വിവാദ ഐ പി എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി അനുമതിയില്ലാതെ വിദേശ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയതായി എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തി. തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ ഇറക്കിയ സസ്പെന്‍ഷന്‍ ഓര്‍ഡറിലാണ് എന്‍ ഐ എ നടത്തിയ അന്വേഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

എമിറേറ്റ്സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായിലാണ് തച്ചങ്കരി അക്കൌണ്ട് തുടങ്ങിയത്. അനുമതിയില്ലാതെ തച്ചങ്കരി നടത്തിയ വിദേശയാത്രയെക്കുറിച്ച് എന്‍ ഐ എ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദോഹയില്‍ രണ്ട് ഹോട്ടലുകളിലായാണ് തച്ചങ്കരി താമസിച്ചത്. ഹോട്ടല്‍ ബില്ല് അടച്ചത് രണ്ട് മലയാളി വ്യവസായികളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മലയാളി വ്യവസായികളായ സി കെ മേനോനും മുട്ടമ്മില്‍ രാജനുമാണ്‌ ഹോട്ടല്‍ ബില്‍ അടച്ചത്. ഇവരെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭാര്യയുടെ ഒരു ബന്ധുവിന്‍റെ ഫ്ലാറ്റിലാണ്‌ താന്‍ താമസിച്ചിരുന്നതെന്നാണ്‌ തച്ചങ്കരി എന്‍ ഐ ക്ക് മൊഴിനല്‍കിയിരുന്നത്. തച്ചങ്കരിയുടെ ബന്ധു തനിക്ക് പണം തിരികെ നല്‍കിയതായി മുട്ടമ്മില്‍ രാജന്‍ മൊഴി നല്‍കിയതായി എന്‍ ഐ എയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :