ദേവയാനി പ്രശ്നം: യുഎസ് ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
വാഷിങ്ടണ്|
WEBDUNIA|
PRO
PRO
അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് മൊണിസ് ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം ആണ് റദ്ദാക്കിയത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണിത്.
ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നടക്കുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു ഗതാഗത നിയന്ത്രണത്തില്‍ അമേരിക്കന്‍ എംബസി വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ല എന്നും വ്യക്തമാക്കി.
അമേരിക്കന്‍ എംബസിയിലെ സ്വിമ്മിംഗ് പൂള്‍, ടെന്നിസ് കോര്‍ട്ട്, ഭക്ഷണശാല എന്നിവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ജനുവരി 16നകം ഇത് നടപ്പിലാക്കണം. എംബസിയിലെ ഈ സൗകര്യങ്ങള്‍ പുറത്തുള്ളവരും ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന്റെ ഭാഗമായാണിത്.
എംബസി ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ്, വിമാനത്താവള പാസ് എന്നിവ ഇന്ത്യ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.