ചാരപ്രവര്‍ത്തനങ്ങള്‍ നിയമവിധേയമെന്ന് അമേരിക്കന്‍ കോടതി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ഫോണ്‍ ചേര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ചാരപ്രവര്‍ത്തനങ്ങള്‍ നിയമവിധേയമെന്ന് അമേരിക്കന്‍ കോടതി. ന്യൂയോര്‍ക്ക് പ്രവിശ്യാ ജഡ്ജ് വില്യം പോളിയുടേതാണ് നിരീക്ഷണം. അമേരിക്ക ഫോണ്‍ ചോര്‍ത്തുന്നത് തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നും 2011 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഉള്‍പെടെയുള്ള തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത് ഫോണ്‍ചേര്‍ത്തലിലൂടെയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാതെ വ്യക്തികളുടെ ഫോണ്‍വിവരങ്ങള്‍ എന്‍എസ്എ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കോടതി വിധി യുഎസ് ഭരണകൂടം സ്വാഗതം ചെയ്തു. എന്‍എസ്എയുടെ ഫോണ്‍ വിവരശേഖരണം നിയമവിധേയമാണെന്ന കോടതിയുടെ പരാമര്‍ശത്തില്‍ സന്തോഷമുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വക്താവ് പീറ്റര്‍ കാര്‍ പ്രതികരിച്ചു.

ഫോണ്‍ചോര്‍ത്തല്‍ ഭരണ ഘടനാ വിരുദ്ധമാണെന്നായിരുന്നു കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ കോടതി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ജൂണില്‍ എന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡനാണ് എന്‍എസ്എയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ ലോകത്തോട് വെളിപ്പെടുത്തിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :