ഇറാഖിന് കരുത്തേകാന്‍ അമേരിക്കന്‍ മിസൈലുകള്‍

ബാഗ്ദാദ്| WEBDUNIA| Last Modified ശനി, 28 ഡിസം‌ബര്‍ 2013 (09:22 IST)
PRO
ഇറാഖ്‌ വ്യോമസേനയ്ക്കു മിസൈലുകള്‍ നല്‍കി‍‍. ഇറാഖിലെ അല്‍ഖ്വയിദ താവളങ്ങള്‍ തകര്‍ക്കുന്നതിനായിട്ടാണ് മിസൈലുകള്‍ നല്‍കിയിരിക്കുന്നത്.

അടുത്ത വര്‍ഷം 10 സ്കാന്‍ ഈഗിള്‍ എന്നറിയപ്പെടുന്ന പെയിലറ്റില്ലാ നിരീക്ഷണ വിമാനങ്ങളും ഇറാഖിനു ലഭിക്കും. പുറമേ, പതിനെട്ട്‌ എഫ്‌-16 പോര്‍വിമാനങ്ങളും നല്‍കും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരണത്തിനായി 2008ല്‍ യുഎസും ഇറാഖും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ്‌ ഈ സഹായം.

വിമാനത്തില്‍നിന്നു ഭൂമിയിലേക്കു പ്രയോഗിക്കുന്ന ഹെല്‍ഫയര്‍ മിസെയിലുകള്‍ നാലു കിങ്‌ എയര്‍ പ്രൊപ്പല്ലര്‍ വിമാനത്തില്‍നിന്നു വിജയകരമായി ഇറാഖ്‌ പരീക്ഷിച്ചു. സിറിയയുടെ അതിര്‍ത്തിയിലുള്ള നാലു തീവ്രവാദി താവളങ്ങളാണ്‌ ഇതുപയോഗിച്ചു തകര്‍ത്തത്‌. ഇറാഖില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണു ഹെല്‍ഫയര്‍ മിസെയിലുകള്‍ എത്തിച്ചുതുടങ്ങിയത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :