ദലൈലാമ-ഒബാമ കൂടിക്കാഴ്‌ച: ചൈനയ്ക്ക് പ്രതിഷേധം

ബെയ്‌ജിംഗ്‌| WEBDUNIA|
ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി യു എസ്‌ പ്രസിഡന്റ്‌ ബാരക്‌ കൂടിക്കാഴ്‌ച നടത്തിയതില്‍ ചൈനയ്ക്ക് പ്രതിഷേധം. ചൈനയിലെ യു എസിന്റെ നയതന്ത്ര പ്രതിനിധി റോബര്‍ട്ട്‌ എസ്‌ വാംഗിനെ വിളിച്ചുവരുത്തിയാണ്‌ വിദേശകാര്യ സഹമന്ത്രി കുയി തിയാങ്കി കടുത്ത പ്രതിഷേധം അറിയിച്ചത്‌.

എതിര്‍പ്പ്‌ അവഗണിച്ച്‌ ദലൈലാമയുമായി ഒബാമ കൂടിക്കാഴ്‌ച നടത്തിയത് ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം വൈറ്റ്‌ഹൌസില്‍ വച്ചാണ് ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :